കേരളത്തിനുപുറത്തുനിന്നുള്ള ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അനുമതി

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നും ബിഎഎംഎസ് വിജയിച്ചവര്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം അയ്യായിരംരൂപ ഫീസ് ഈടാക്കിയാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. അഖിലേന്ത്യാകൗണ്‍സില്‍ ചട്ടപ്രകാരം നിശ്ചിതമാസങ്ങളില്‍ ഗ്രാമീണസേവനവുമുണ്ട്.

ALSO READ ; റേഷൻ കാർഡ് മസ്റ്ററിങ്; ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്
നേരത്തേ ഇത്തരത്തില്‍ ഇന്റേണ്‍ഷിപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കുമെന്നതിനാല്‍ പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കാനായില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഭാരതീയ ചികിത്സാവകുപ്പിന് നിവേദനം നല്‍കിയതു പരിഗണിച്ചാണ് ഭാരതീയ ചികിത്സാവകുപ്പിനുകീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് തുടര്‍ന്നും അനുവദിക്കാനുള്ള തീരുമാനം.

ALSO READ;വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവം; കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇന്റേണ്‍ഷിപ്പ് അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കേണ്ട സ്ഥിതിവരുമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കാലതാമസം ഉണ്ടാക്കുമെന്നതിനാല്‍ തുടര്‍രജിസ്ട്രേഷനെയും മറ്റും അത് ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News