എംജി കാറ്റിന് അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 30 വരെ

കോട്ടയം എം.ജി.സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ് സി,എം.ടി.ടി.എം., എല്‍.എല്‍.എം. എം.എഡ്., എം.പി.ഇ.എഡ്., എം.ബി.എ. പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശനത്തിന് 30 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന പരീക്ഷ മേയ് 17, 18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ www.cat.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ALSO READ :

അവസാന സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവര്‍ സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ യോഗ്യത നേടിയിരിക്കണം.എം.ബി.എ. പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ക്ക smbs@mgu.ac.in.വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News