വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കും; എല്ലാത്തിനും മേൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും: എം വി ഗോവിന്ദൻ മാസ്റ്റർ

വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യനിയന്ത്രണത്തിന് വിധേയമായി സ്വകാര്യ മൂലധനം കൊണ്ടുവരും. എസ് എഫ് ഐ ഉൾപ്പെടെയുള്ള സംഘടനകളുമായി ഇതിന്റെ സാധ്യതകളെ ചർച്ച ചെയ്യും. വിജ്ഞാനത്തിൽ അധിഷ്ഠിതമായ വികസനമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: എൻ ഐ ടി ക്യാമ്പസിനുള്ളിൽ അയോധ്യ സൃഷ്ടിക്കാൻ അനുവദിക്കില്ല: വി വസീഫ്

സ്വകാര്യ മൂലധനത്തെ ആരുടേയും കൈപ്പിടിയിലൊതുക്കാൻ അനുവദിക്കില്ല. ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ്. അതുകൊണ്ട്തന്നെ കേന്ദ്രത്തിന്റെ മുതലാളിത്ത താത്പര്യങ്ങളെ നമ്മൾ കണ്ടറിയണം. എന്നിരുന്നാൽ പോലും എല്ലാത്തിനും മേൽ സർക്കാറിന്റെ നിയന്ത്രണമുണ്ടാകും. വിദേശ സർവ്വകലാശാലകളുടെ മേലും സർക്കാരിന് നിയന്ത്രണമുണ്ടാകുന്ന തരത്തിലാണ് ചർച്ചകൾ കൊണ്ടുവരിക.

Also Read: ഒടുവിൽ മാളത്തിൽ നിന്ന് തലപൊക്കി കോൺഗ്രസ്; കേരളത്തിന്റെ ദില്ലി സമരത്തിന് യുഡിഎഫ് എതിരല്ലെന്ന് എം എം ഹസ്സൻ

വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളെ കേരളത്തിൽ പിടിച്ചു നിർത്താൻ ഇത്തരം വിദ്യാഭ്യാസ നയം സഹായിക്കും. ഇത്തരത്തിൽ അവരുടെ അറിവും വിജ്ഞാനവും നമ്മുടെ നാടിൻറെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News