മണിപ്പൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു; നിരോധനാജ്ഞ തുടരും

MANIPUR

വംശീയ കലാപം രൂക്ഷമായിത്തന്നെ തുടരുന്ന മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. 13 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്നത്. അതേസമയം സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരും. മണിപ്പൂരിൽ സ്ഥിതിഗതികൾ രൂക്ഷമായതിന് പിന്നാലെയാണ് നവംബർ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

ഇതിന് പിന്നാലെ ഇൻഫാൽ താഴ്വരയിലെയും ജിരിബാമിലെയും സർക്കാർ, സർക്കാർ എയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചു.. 13 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഇന്നുമുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്. അതേസമയം വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

also read; തലസ്ഥാനം ശ്വാസംമുട്ടി തളരുമ്പോള്‍ സൗത്ത് ദില്ലിയിലെ ഈ വീട്ടില്‍ ശുദ്ധവായു മാത്രം! കാരണം മനസ് കുളിര്‍പ്പിക്കും

ഒമ്പത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. ജിരിബാമിൽ കൊല്ലപ്പെട്ട ആറു പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മേഖലകളിൽ സംഘർഷം രൂക്ഷമായി. സംസ്ഥാനത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടും അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന ആക്ഷേപവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News