കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്‌സുകൾ” എന്ന വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23 ഞായറാഴ്‌ച രാവിലെ 9.30 ന് കോട്ടയം സി എം എസ്സ് കോളേജ്, ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 10-12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാം. സെമിനാർ രജിസ്ട്രേഷൻ സൗജന്യമാണ്.
Also read:ചുട്ടുപൊള്ളി ദില്ലി; ശമനമില്ലാതെ ഉഷ്‌ണതരംഗം
കാർഷിക സർവ്വകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്‌സുകൾ, കാർഷിക എം ബി എ കോഴ്‌സ്, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്തെ ബി എസ് സി (ഹോണേഴ്‌സ്) അഗ്രികൾച്ചർ കോഴ്‌സ്, ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡിപ്ലോമ കോഴ്‌സായ അഗ്രികൾച്ചറൽ സയൻസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ സെമിനാറിൽ ചർച്ചചെയ്യും.
കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ബി.അശോക് ഐ എ എസ് സെമിനാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിദഗ്‌ധൻ
ഡോ. ടി പി സേതുമാധവൻ സെമിനാർ നയിക്കും. സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോഴ്‌സ് ഡയറക്ടേഴ്‌സിനോട് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്; 0481-2524421, 9447784771
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here