പേട്ടയിൽ കാണാതായ രണ്ടു വയസുകാരിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി മൊഴി.ഈഞ്ചയ്ക്കലിലുള്ള കുടുംബമാണ് പൊലീസ് സ്റ്റേഷനിൽ എത്തി ഇക്കാര്യം അറിയിച്ചത്. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.അതേസമയം പൊലീസ് കുഞ്ഞിന്റെ കൂടുതൽ ബന്ധുക്കളുടെ മൊഴിയെടുക്കുകയാണ്. അമ്മൂമ്മയെ അടക്കം പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കൽ നടക്കുന്നത്
അതേസമയം രണ്ടുവയസുകാരി മേരിയ്ക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും പൊലീസിനൊപ്പം സജീവമായി തെരുവിലുണ്ടാകുമെന്നും വി വസീഫ് പറഞ്ഞു.
തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here