വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടുന്നുണ്ട്, സാധാരണക്കാരെ സംരക്ഷിക്കും; മന്ത്രി ജി ആർ അനിൽ

വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായി ഇടപെടുന്നുണ്ട് മന്ത്രി ജി ആർ അനിൽ.വിലക്കയറ്റം ഓരോ ഘട്ടത്തിൽ ഓരോ രീതിയിൽ എത്തുമെന്നും വിലക്കയറ്റത്തിന്റെ കാഠിന്യം അനുഭവിക്കുന്നത് സാധാരണക്കാരായ ആളുകൾ ആണെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്.

alos read: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും, ഭരണാഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപണം

കൺസ്യൂമർ ഫെഡിലും മാവേലി സ്റ്റോറിലും വിലകുറച്ച് നൽകാനുള്ള മെക്കാനിസം ചെയ്യുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിലൂടെയും സപ്ലൈകോയിലൂടെയുമുള്ള രണ്ട് തരത്തിലുള്ള സംരക്ഷണം ജനങ്ങൾക്ക് നൽകുന്നു.13 ഇന അവശ്യ സാധനങ്ങളിൽ ചില സാധനങ്ങൾ കുറവ് വന്നിട്ടുണ്ട് ,ഇത് പരിഹരിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ സർക്കാർ നടത്തി എന്നും മന്ത്രി വ്യക്തമാക്കി.

അതുപോലെ ഓണത്തിന് ആവശ്യമായ സാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കേരളത്തിൽ വ്യാപകമായിട്ടില്ല. ഇത് തടയാൻ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാർഡുകൾ പ്രവർത്തിക്കുന്നു എന്നും മന്ത്രി പറഞ്ഞു. വസ്തുതയും യാഥാർത്ഥ്യവും മറച്ചുവെച്ച് പലതും പെരുപ്പിച്ച് കാണിക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.

also read: സിഖ് വിരുദ്ധ കലാപ കേസ്, കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലറിനെ കോടതിയിൽ ഹാജരാക്കി

കേന്ദ്രം കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ദുർബലമാക്കിയ സാഹചര്യത്തിൽ പലതിലും ആക്ഷൻ എടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയാത്ത അവസ്ഥയായി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here