മംഗലപുരത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞ സംഭവം; വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു

തിരുവനന്തപുരം മംഗലപുരത്ത് ദേശീയപാതയിൽ അപകടത്തിൽപെട്ട എൽ പി ജി ടാങ്കർ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു. അഗ്നിശമന സേനയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനലെ ഉദ്യോഗസ്ഥരുമെത്തിയാണ് ടാങ്കറുകളിലേക്ക് വാതകം മാറ്റുന്നത്. സ്ഥലത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

Also Read: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം തിരുവല്ലയിൽ എത്തിച്ചു

പള്ളിപ്പുറം മുതൽ മംഗലപുരം വരെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെയായിരുന്നു കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കമ്പനിയുടെ ടാങ്കർ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ തലകീഴായി മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Also Read: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News