സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വ്യവസായ വകുപ്പുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. നാഷണല്‍ കമ്പനി ലാ ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള സാധ്യത വ്യവസായ വകുപ്പ് പരിശോധിച്ചു വരികയാണ്. സ്റ്റീല്‍ കോംപ്ലക്‌സ് സംസ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയും വ്യവസായ വകുപ്പ് പരിശോധിക്കുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രിയുടെ മുന്‍കൈയ്യില്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്.

ALSO READ:കൊച്ചിയില്‍ എന്‍സിഇആര്‍ടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തൊഴിലാളി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ നടപടികളും റദ്ദാക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടത്തും. നേരത്തെ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനും സംസ്ഥാനം ഏറ്റെടുക്കുന്നതിനും വേണ്ടി വ്യവസായവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക യോഗങ്ങളും നടത്തിയിരുന്നു.

ALSO READ:ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News