ഇംഗ്ലീഷ് ലീഗ് കപ്പ് സെമി ഉറപ്പിക്കാന്‍ കുതിച്ച് ആഴ്‌സണലും ലിവര്‍പൂളും; ഒപ്പം ന്യൂകാസിലും

efl-arsenal-fc-jesus

ഇംഗ്ലീഷ് ലീഗ് കപ്പില്‍ സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാന്‍ കുതിച്ച് ആഴ്‌സണലും ന്യൂകാസിലും ലിവര്‍പൂളും. ക്രിസ്റ്റല്‍ പാലസിനെ ആഴ്സണല്‍ 3-2ന് തോല്‍പ്പിച്ചു. ഗബ്രിയേല്‍ ജീസസ് ഹാട്രിക് നേടി. 2021-22 സീസണിന് ശേഷം ആദ്യമായാണ് ആഴ്സണൽ ലീഗ് കപ്പിൽ സെമി സാധ്യതയിലെത്തുന്നത്.

പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും ലീഡര്‍മാരായ ലിവര്‍പൂള്‍ സതാംപ്ടണിനെതിരെ 2-1ൻ്റെ വിജയം നേടി. ആദ്യ പകുതിയില്‍ ഡാര്‍വിന്‍ ന്യൂനസും ഹാര്‍വി എലിയട്ടും സ്‌കോറര്‍മാരായി. ഇതോടെ 1996 ന് ശേഷം ആദ്യമായി ലിവര്‍പൂള്‍ ഒരു സീസണില്‍ എല്ലാ മത്സരങ്ങളിലും തോല്‍വിയറിയാതെ 20 മത്സരങ്ങള്‍ പൂർത്തിയാക്കി.

Read Also: വിനീഷ്യസും എംബാപ്പെയും റോഡ്രിഗോയും ഗോളടിച്ചു; ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് റയല്‍ മാഡ്രിഡിന്

ന്യൂകാസില്‍ ബ്രെന്റ്ഫോര്‍ഡിനെ 3-1 ന് ആണ് പരാജയപ്പെടുത്തിയത്. ഇറ്റലിയുടെ മധ്യനിര താരം സാന്ദ്രോ ടൊനാലി ആദ്യ പകുതിയിൽ രണ്ട് ഗോളുകള്‍ നേടി. ഇതോടെ മൂന്ന് സീസണുകളിലായി രണ്ടാം തവണയും സെമിഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ടീം. 1955 മുതല്‍ ഒരു പ്രധാന ട്രോഫിയും നേടിയിട്ടില്ലാത്ത വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള സൗദി നിയന്ത്രണത്തിലുള്ള ക്ലബ്, 2023 ലെ ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News