പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

പാലും മുട്ടയും പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ നല്ല ആഹാരസാധനങ്ങളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ചു കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാലും മുട്ടയും ആവശ്യമാണ്. ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കാമോ, ഒരുമിച്ച കഴിച്ചാല്‍ ദോഷമുണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കും സംശയമുണ്ടാകും.

പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും. മസില്‍ വളരുന്നതിനുനള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും.

മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. മുട്ടവെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട്. ഇതിനൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകും.

മറ്റു കൊഴുപ്പുകളെപ്പോലെയല്ലാ, മുട്ടയും പാലും. ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകളാണെന്നു പറയാം. ഇതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതുമില്ല. എല്ലുകളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. രണ്ടു ഭക്ഷണങ്ങളും കാല്‍സ്യം സമ്പുഷ്ടമായതു തന്നെ കാരണം.

കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണക്കൂട്ടാണ് പാലും മുട്ടയും. കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമെല്ലാം പാലും മുട്ടയും ഏറെ ഗുണകരമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News