ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി; രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം പത്ത് മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി

ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി, രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം കിടിലന്‍ കറി. വെറും പത്ത് മിനുട്ടിലുള്ളില്‍ നല്ല രുചികരമായ ബീറ്റ്‌റൂട്ട് മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : ഒരു മുട്ടയും തക്കാളിയും സവാളയും മാത്രം മതി; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഞൊടിയിടയില്‍ കറി റെഡി


ചേരുവകള്‍

1.എണ്ണ – പാകത്തിന്

2.സവാള അരിഞ്ഞത് – ഒരു കപ്പ്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

4.മുട്ട – രണ്ട്

5.കടുക് – കാല്‍ ചെറിയ സ്പൂണ്‍

6.വറ്റല്‍മുളക് – രണ്ട്

കറിവേപ്പില – അഞ്ച് ഇതള്‍

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റുക

ഇതില്‍ ബീറ്റ്‌റൂട്ട് ചേര്‍ത്തു വഴറ്റിയ ശേഷം മുട്ട ചേര്‍ത്ത് കുറച്ച് വെള്ളവുമൊഴിച്ച് പത്തു മിനിറ്റ് വേവിക്കുക

Also Read : ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ സിംപിളായി മുട്ടക്കറി വീട്ടില്‍ തയ്യാറാക്കാം

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം വറ്റല്‍മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് ചേര്‍ത്തു മൂപ്പിക്കുക.

ഇത് ബീറ്റ്‌റൂട്ട്-മുട്ടക്കൂട്ടില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration