ചോറും കറിയുമുണ്ടാക്കി മെനക്കെടേണ്ട; അതിഥികൾ വന്നാൽ അതിവേഗം ഒരു മുട്ട ബിരിയാണി

അപ്രതീക്ഷിതമായെത്തുന്ന അതിഥികൾക്ക് കഴിക്കാൻ എന്ത് നൽകും എന്ന് നമ്മൾ ഒരുപാടു സംശയിക്കാറുണ്ട്. ഉച്ച ഭക്ഷണത്തിന്റെ സമയത്താണെങ്കിൽ പിന്നെ ചോറും കറികളുമൊക്കെ ഉണ്ടാക്കാനായി നെട്ടോട്ടമായിരിക്കും. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ ഒരു മുട്ട ബിരിയാണി പരീക്ഷിച്ചുനോക്കിയാലോ. അതിഥികൾക്ക് മാത്രമല്ല, ചോറുണ്ണാൻ മടിയുള്ള കുട്ടികളെയും ഈ മുട്ട ബിരിയാണി കൊണ്ട് കയ്യിലെടുക്കാം.

Also Read: രോഹന്‍ ബൊപ്പണ്ണ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം

ചേരുവകൾ

1. ബസ്മതി അരി- മൂന്ന് കപ്പ്
2. തേങ്ങാ പാല്‍- അര കപ്പ്
3. മുട്ട- 4
4. സവാള- 3
5. ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്്- ഒന്നര സ്പൂണ്‍
6. പച്ചമുളക്- 2
7. തക്കാളി (പേസ്റ്റാക്കിയത്) -1
8. മല്ലിയില – ഒരു പിടി
9. പുതിനയില- ഒരു പിടി (രണ്ടു ഇലകളും അരച്ചെടുക്കുക )
10. ബിരിയാണി മസാല- അര സ്പൂണ്‍
11. മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
12. മല്ലിപൊടി- ഒരു സ്പൂണ്‍
13. കശ്മീരി മുളകുപൊടി- അര സ്പൂണ്‍
14. കുരുമുളക് പൊടി- ഒരു സ്പൂണ്‍
15. ഉപ്പ്- ആവശ്യത്തിന്
16. നെയ്യ് – രണ്ട് ടേബിള്‍സ്പൂണ്‍
17. എണ്ണ- രണ്ടു ടേബിള്‍സ്പൂണ്‍
18. നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍
19. തേങ്ങപ്പാല്‍- അര കപ്പ്

വറുത്തു വെയ്‌ക്കേണ്ട ചേരുവകള്‍

1. സവാള- 1
2. ഏലക്ക- 2
3. ഗ്രാമ്പൂ- 4
4. പട്ട- 2 ചെറിയ കഷണം
5. വഴനയില- 1
6. കശുവണ്ടി പരിപ്പ്- 56
7. കിസ്മിസ്- ആവശ്യത്തിന്

Also Read: റസ്റ്റോറന്റിലെ അതേ രുചിയില്‍ ഫില്‍റ്റര്‍ കോഫി ഇനി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം

പാകം ചെയ്യേണ്ട വിധം

ബസ്മതി അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെയ്ക്കുക. ശേഷം ഈ അരി ,വഴനയില , ഏലക്ക,ഗ്രാമ്പൂ ,പട്ട,ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ആറു കപ്പ് വെള്ളം ഒഴിച്ച് വേവിക്കാന്‍ വെക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തീ അണച്ച ശേഷം അടപ്പ് തുറന്നു മാറ്റി വെക്കുക. മുട്ട പുഴുങ്ങിയെടുത്ത് തോട് കളഞ്ഞ് വൃത്തിയാക്കിവെയ്ക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം ഒരു സവാള നീളത്തില്‍ അരിഞ്ഞത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതു വരെ വറുത്തു മാറ്റി വെക്കുക. ശേഷം അതേ നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റി വെയ്ക്കുക.

നെയ്യിലേയ്ക്ക് സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ,തക്കാളി പേസ്റ്റ് ,പുതിന മല്ലിയില പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റണം. അതിനു ശേഷം എല്ലാ പൊടികളും ചേര്‍ത്തിട്ട് വീണ്ടും നന്നായി വഴറ്റിക്കൊടുക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്്‌തെടുക്കണം. മുട്ടയില്‍ നന്നായി മസാല പിടിച്ചുകഴിയുമ്പോള്‍ നാരങ്ങാനീര് ചേര്‍ത്തുകൊടുക്കാം. മുട്ട മസാല കൂട്ട് തയ്യാറായിക്കഴിഞ്ഞ് തീ അണയ്ക്കാം.

ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തിലേയ്ക്ക് എണ്ണ ഒഴിച്ച് മുക്കാല്‍ വേവായ അരിയുടെ പകുതി നിരത്തി മുട്ട മസാലകൂട്ട് നിരത്തണം. അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള, അണ്ടിപരിപ്പ്,മുന്തിരി ഇവയും ചേര്‍ക്കണം. ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ നിരത്തിയശേഷം തേങ്ങാപാലും ഒഴിച്ച് കൊടുക്കണം. ശേഷം നല്ല ഭാരമുള്ള ഒരു അടപ്പ് വെച്ച് അടച്ചശേഷം ചെറു തീയില്‍ 3 മിനിറ്റ് വേവിക്കാം. ശേഷം മല്ലിയില അരിഞ്ഞത് ഇട്ട് അലങ്കരിക്കാം. ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News