ടേസ്റ്റ് കിലിലോൽക്കിടിലം! മുട്ട കട്ട്ലറ്റിങ്ങനെ ഉണ്ടാക്കി നോക്കൂ…

egg cutlet

വൈകിട്ട് ചായയ്ക്കൊപ്പം എന്താണ് പലഹാരം.ഇതുവരെ ഒന്നും ഉണ്ടാക്കിയില്ലേ? എങ്കിലിന്നൊരു മുട്ട് കട്ട്ലറ്റുണ്ടാക്കി നോക്കിയാലോ! എങ്കിൽ പതിനഞ്ച് മിനിറ്റുകൊണ്ട് ഒരു കിടിലൻ കട്ട്ലറ്റുണ്ടാക്കി നോക്കാം. റെസിപ്പി ഇതാ…

മുട്ട കട്ട്ലറ്റിന് ആവശ്യമായ ചേരുവകൾ

മുട്ട; 7 എണ്ണം വേവിച്ചത്
ഉരുളക്കിഴങ്ങ്; 2 എണ്ണം വേവിച്ചത്
ഇഞ്ചി പേസ്റ്റ്; ഒന്നര ടീസ്പൂൺ
പച്ചമുളക്; 3 എണ്ണം
വെളുത്തുള്ളി; രണ്ടെണ്ണം
ഉള്ളി (വലുത്); രണ്ടെണ്ണം
ഉപ്പ്
കറിവേപ്പില
മല്ലിയില;
വെളിച്ചെണ്ണ; 1 കപ്പ്
ഗരം മസാല; ഒരു ടീസ്പൂൺ
കുരുമുളക് പൊടി; ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി; ഒന്നര ടീസ്പൂൺ
ബ്രെഡ് നുറുക്കുകൾ;100 ഗ്രാം
മുളക് പൊടി; ഒന്നര ടീസ്പൂൺ

മുട്ട കട്ട്ലറ്റ് എങ്ങനെ ഉണ്ടാക്കാം

ആദ്യമായി പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് മൂന്ന് പുഴുങ്ങിയ മുട്ടകൾ ഗ്രേറ്റ് ചെയ്ത് ചേർക്കുക. ഒരു മുട്ട മുറിച്ചും മാറ്റി വെക്കണം.ഇനി ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിയില, ഗരം മസാല,നാരങ്ങ നീര്, ഉപ്പ്, ബ്രഡ് പൊടിച്ചത് എന്നിവ നന്നായി യോജിപ്പിക്കുക. കട്ട്ലറ്റിന്റെ രൂപത്തിൽ ഈ മിശ്രിതം ഓരോന്നായി മാറ്റി വെക്കുക.ഇനി ഒരു നോൺ സ്റ്റിക് തവയിൽ അൽപ്പം എണ്ണ ഒഴിക്കുക.ഇനി ഷേപ്പ് ചെയ്തു വെച്ചിരിക്കുന്ന കട്ട്ലറ്റുകൾ ഓരോന്നായി എണ്ണയിലേക്ക് ഇടാം. ഇത്ഇളം സ്വർണ നിറമാകുന്നതു വരെ മൂപ്പിച്ചാൽ മതി.ഇനി കോരിയെടുക്കാം. ശേഷം മുട്ട കട്ട്ലറ്റ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News