മുട്ട ഉണ്ടോ ; രുചികരമായ നാലുമണി പലഹാരം തയ്യാറാക്കാം

egg

ചൂട് ചായക്കൊപ്പം ആവിയിൽ വേവിച്ച നല്ല നാടൻ പലഹാരം തയ്യാറാക്കിയാലോ.
ചായയോടൊപ്പം നാലുമണി പലഹാരമായി ഇതുണ്ടാക്കാം. കുട്ടികൾക്കും ഇത് ഏറെ ഇഷ്ട്ടപെടും.

മുട്ട – 3 എണ്ണം
സവാള -1 അരിഞ്ഞത്
മഞ്ഞൾപൊടി- അര ടീ സ്പൂൺ
മുളകുപൊടി-1 ടീ സ്പൂൺ
പച്ചമുളക് – 1 ചതച്ചത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂൺ
മല്ലിപ്പൊടി- അര ടീ സ്പൂൺ
ഗരം മസാല- കാൽ ടീ സ്പൂൺ
മുളക് ചതച്ചത്- അര ടീ സ്പൂൺ
കുരുമുളകുപൊടി – അര ടീ സ്പൂൺ
അരിപ്പൊടി -ഒരു കപ്പ്
തേങ്ങ- ഒരു കപ്പ്
ചെറിയ ഉള്ളി- 5,6 ചതച്ചത്
ജീരകം -കാൽ ടീ സ്പൂൺ
വെള്ളം -ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

ഇതിനായി ആദ്യം തന്നെ മുട്ടയെടുത്ത്പുഴുങ്ങി തോടെല്ലാം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മസാല കൂട്ടിനായി മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, മുളക് ചതച്ചത്, ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. മസാല കൂട്ട് കരിയാതിരിക്കാൻ കുറച്ചു വെള്ളം കൂടി ചേർക്കാം. ശേഷം ചെറിയതായി അരിഞ്ഞുവെച്ച മുട്ടയുടെ കഷണങ്ങൾ കൂടി ഈ മസാല കൂട്ടിലേക്ക് ചേർക്കാം.

ശേഷം ഒരു പാത്രത്തിലേക്ക് തരിയില്ലാത്ത അരിപ്പൊടി ഇട്ടുകൊടുക്കുക. മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തേങ്ങയും, ചെറിയ ഉള്ളിയും, ജീരകവും ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു കൂട്ടും കുറച്ച് ഉപ്പും കൂടി ചേർത്ത് മാവ് നല്ല രീതിയിൽ കുഴക്കണം. മാവിൽ നിന്നും ഓരോ ഉരുളകൾ കയ്യിലെടുത്ത് വട്ടത്തിൽ പരത്തി അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മസാല കൂട്ട് ഫിൽ ചെയ്യാം. ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി തട്ടെടുത്ത് അല്പം എണ്ണ പുരട്ടി തയ്യാറാക്കി വെച്ച മാവിന്റെ ഉരുളകൾ വച്ച് ആവി കയറ്റുക.

ALSO READ: മത്തി പ്രേമികളെ ഇതിലെ ഇതിലെ… ഇങ്ങനെ ഒന്ന് പൊരിച്ച് നോക്കു…ഇത് കുടുക്കും

ശേഷം ഒരു ചെറിയ ബൗളെടുത്ത് അതിലേക്ക് അല്പം മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഇത് മാവിന്റെ മുകളിൽ സ്പ്രെഡ് ചെയ്ത് കൊടുത്ത ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ഫ്രൈ ചെയ്യുക. രുചികരമായ പലഹാരം കഴിച്ച് നോക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News