കര്‍ണാടകയിലെ കോപ്പല്‍ ജില്ലയില്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയ ശേഷം തിരികെയെടുത്ത് ജീവനക്കാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.
ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്നിലുള്ള പാത്രത്തില്‍ മുട്ടകള്‍ ഉള്ളത് വീഡിയോയില്‍ വ്യക്തമാണ്. അത് ഒരു ജീവനക്കാരി പകര്‍ത്തി. തുടര്‍ന്ന് രണ്ടാമത്തെ ജീവനക്കാരി അവ എടുത്തു മാറ്റുന്നതും കാണാം.
ALSO READ: സിനിമാ ചിത്രീകരണത്തിനിടെ സൂര്യയുടെ തലയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
Two Anganwadi workers were suspended in Karnataka’s Koppal district after a video of them went viral in which they were seen taking back eggs from kids’ plates after being served.
The Anganwadi workers served eggs to the kids, recorded the video and then took back the eggs from… pic.twitter.com/vXpMu3UhCK
— IndiaToday (@IndiaToday) August 10, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here