മുട്ടയുണ്ടോ വീട്ടിൽ, എങ്കിൽ ഞെട്ടിക്കാൻ ഇനി ‘മുട്ട കുഴലപ്പം’

മുട്ടയുണ്ടെങ്കിൽ ഞൊടിയിടകൊണ്ട് ഉണ്ടാക്കാൻ ഒരു രുചികരമായ പലഹാരം. മുട്ടയും മൈദയും കൊണ്ടുള്ള മുട്ട കുഴലപ്പമുണ്ടാക്കാൻ വേണ്ടത് ഇത്രമാത്രം:

1. മൈദ – ഒന്നര കപ്പ്
2. മുട്ട- 1
3. തേങ്ങ – ഒരു ചെറിയ തേങ്ങയുടെ അര മുറി
4. ശർക്കര- 200 ഗ്രാം
5. ഏലക്ക – 3 എണ്ണം പൊടിച്ചത്
6. വെള്ളം ആവശ്യത്തിന്
7. ഉപ്പ്- ഒരു നുള്ള്

ALSO READ: പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ് | Zero Calorie Food

പാകം ചെയ്യുന്ന വിധം

കാൽ ഗ്ലാസ് വെള്ളത്തിൽ ശർക്കര നന്നായി ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനിയും, തേങ്ങയും ചേർത്ത് നന്നായി വിളയിച്ചെടുക്കുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലക്കാപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക.
മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചിട്ട്, എടുത്തു വച്ചിരിക്കുന്ന മൈദയും, വേണമെങ്കിൽ ഒരു നുള്ള് ഉപ്പും, ആവശ്യത്തിന് വെള്ളവും(വെള്ളം കുറച്ചു കുറച്ചായി ഒഴിച്ചുകൊടുക്കുക) ചേർത്ത് നന്നായി അടിച്ചെടുക്കുക. അധികം കട്ടിയില്ലാതെ ദോശമാവിന്റെ പരുവത്തിൽ, ഒട്ടും കട്ടകെട്ടാതെ കുറച്ച് നേർമയായി വേണം മാവ് അടിച്ചെടുക്കാൻ.

ALSO READ: Food: ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനുമൊപ്പം കഴിക്കാം ആലൂ സബ്ജി

പരന്ന ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന മൈദമാവ് ഒരു തവി എടുത്ത് ദോശയുടെ വലിപ്പത്തിൽ വളരെ നേർമയായി മീഡിയം തീയിൽ വെച്ച് വേവിച്ച് എടുക്കുക വളരെ പെട്ടെന്ന് തന്നെ ഇത് വെന്തു കിട്ടും. മറിച്ചിട്ട് വേവിക്കേണ്ട ആവശ്യമില്ല. ഇങ്ങിനെ വേവിച്ചെടുക്കുന്ന മൈദ ദോശകൾ ഒരു പാത്രത്തിലേക്ക് വെച്ച്, അതിനുള്ളിലേക്ക് റെഡിയാക്കി വെച്ചിരിക്കുന്ന ശർക്കരയിൽ വിളയിച്ച തേങ്ങ ഒന്നോ രണ്ടോ സ്പൂൺ വീതം വെച്ച് ദോശ ചുരുട്ടി എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News