വ്യത്യസ്തമായ രൂചികൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അതിനായി എല്ലാ ദിവസവും പുതിയ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. അങ്ങനെ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നവർക്ക് മസാല ദോശയിൽ മുന്നിട്ട് നിൽക്കുന്ന മുട്ട മസാല ദോശ പരീക്ഷിക്കാം. പ്രഭാത ഭക്ഷണമായോ അത്താഴമായോ ഉണ്ടാക്കാൻ പറ്റുന്ന ഒരു വേറിട്ട വിഭവം കൂടിയാണ് ഈ മുട്ട മസാല ദോശ.
Also read:“അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചു”: സണ്ണി ലിയോണി
ആവശ്യമായ സാധനങ്ങൾ
മുട്ട -മൂന്ന്
പച്ചരി – ഒരു കപ്പ്
ഉഴുന്ന്+ ചോറ്- അരകപ്പ്
അപ്പക്കാരം -അര ടീസ്പൂണ്‍
സവാള, തക്കാളി അരിഞ്ഞത് -ഒന്ന് വീതം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഗരം മസാല, കുരുമുളകുപൊടി -അര ടീസ്പൂണ്‍ വീതം
മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
അണ്ടിപ്പരിപ്പ് – എട്ട് എണ്ണം
തേങ്ങ ചിരവിയത് -അര കപ്പ്
എണ്ണ, ഉപ്പ് ആവശ്യത്തിന്
Also read:പവര്‍ ഔട്ടേജ്; വെള്ളിയാഴ്ച് ഉച്ചകഴിഞ്ഞ് റേഷന്‍കടകള്‍ക്ക് അവധി
തയ്യാറാക്കേണ്ട വിധം
പച്ചരി, ഉഴുന്ന്, ചോറ്, അപ്പക്കാരം എന്നിവ ദോശമാവിന്റെ അയവില്‍ അരച്ച് നന്നായി പൊങ്ങാന്‍ വയ്ക്കുക. എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക. പൊടികള്‍ മൂത്തശേഷം മല്ലിയില, അണ്ടിപ്പരിപ്പ്, തേങ്ങ എന്നിവ യോജിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിക്കിപ്പൊരിച്ചെടുക്കുക.
ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവൊഴിച്ച് പരത്തുക. ശേഷം തയ്യാറാക്കിയ മുട്ടമസാല വിതറി ദോശ മൂന്നുവശവും ത്രികോണാകൃതിയിലോ ചുരുട്ടിയോ മടക്കുക. നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. മുട്ട മസാല ദോശ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here