റെസ്റ്റോറന്റിലെ രുചിയിൽ വീട്ടിൽ തയാറാക്കാം എഗ്ഗ് നൂഡിൽസ്

കുട്ടികളുടെ ഉൾപ്പടെ മുതിർന്നവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. വെറുതെ റെസ്റ്റോറന്റിൽ പോയി വിലകൂടിയ നൂഡിൽസ് വാങ്ങുന്നവർക്ക് ഇനി എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാം. അതിനായി
നൂഡിൽസ് ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വെക്കാൻ വെയ്ക്കുക. വെന്തുകഴിഞ്ഞാൽ ഇതിലെ വെള്ളം ഊറ്റി കളയുക. ശേഷം കട്ടപിടിക്കാതിരിക്കാനായി കുറച്ച് പച്ചവെള്ളം ഇതിലേക്ക് ഒഴിക്കാം. ശേഷം വെള്ളമില്ലാതെ നൂഡില്‍സ് മാറ്റിവെയ്ക്കുക.

ALSO READ: കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഒരു പാനിൽ എണ്ണയൊഴിച്ച് സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി,ക്യാപ്സിക്കം,ക്യാരറ്റ് എന്നിവയും വഴറ്റുക. ശേഷം തക്കാളി ചേർക്കുക .ശേഷം ആവശ്യത്തിന് കുരുമുളക്പൊടി, കുറച്ച് മുളക്പൊടി, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. ശേഷം മുട്ട ഇതിലേക്ക് മിക്സ് ചെയ്ത് നന്നായി ചിക്കുക. കൂടുതൽ മുട്ടയും തക്കാളിയും ചേർക്കുന്നത് രുചി കൂട്ടും. ഇവ പാകമായി വരുമ്പോൾ വേവിച്ച് വെച്ച നൂഡിൽസ് കൂടി നന്നായി മിക്സ് ചെയ്യുക. ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേർക്കാം.

ALSO READ: ‘ഭാരതരത്നം മലപ്പുറത്ത് എത്തുമോ’? സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി കെ ടി ജലീൽ എം ൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News