വെറൈറ്റി എഗ്ഗ് നൂഡിൽസ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ…!

ആരോഗ്യപ്രദമായ എഗ്ഗ് നൂഡിൽസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ :

മുട്ട
മുളകുപൊടി
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
എണ്ണ
സവാള
വെളുത്തുള്ളി
തക്കാളി
പച്ചമുളക്
സോയസോസ്
തക്കാളി
കോൺഫ്ലോർ
ഉപ്പ്
മല്ലിയില

Also read:കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് അര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്തിളക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ പുരട്ടി മുട്ട കുറച്ചു വീതം ഒഴിച്ച് രണ്ട് തവണയായി വേവിച്ചെടുക്കാം.

തയ്യാറാക്കിയ മുട്ട വീതി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.

അടുപ്പിൽ പാൻ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഒരു സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ, ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർത്തു വഴറ്റുക.

ഒരു ചെറിയ തക്കാളി കഷ്ണങ്ങളാക്കിയതു കൂടി ചേർത്തിളക്കാം.

അര ടേബിൾസ്പൂൺ സോയസോസ്, ഒരു ടേബിൾസ്പൂൺ തക്കാളി സോസ് എന്നിവ ചേർത്തിളക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന മുട്ട ചേർത്തിളക്കി വേവിച്ച് അൽപ്പം മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.

എഗ്ഗ് നൂഡിൽസ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News