ബ്രേക്ക്ഫാസ്റ്റായി ഉണ്ടാക്കിയ ചപ്പാത്തി ബാക്കിയുണ്ടോ? എങ്കിൽ മുട്ട ചേർത്തൊരു കിടിലൻ എഗ് റോൾ ഉണ്ടാക്കിയാലോ? രാവിലെ ബ്രേക്ക്ഫാസ്റ്റായും കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ സ്നാക്ക്സായും നാലുമണി പലഹാരമായുമൊക്കെ ഇത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ബാക്കി വന്ന ചപ്പാത്തി
മുട്ട- മൂന്ന് എണ്ണം (ഒരെണ്ണം പുഴുങ്ങിയതാവണം)
എണ്ണ; 3 ടേബിൾ സ്പൂൺ
വറ്റൽമുളക്; 2 എണ്ണം
മുളക്പൊടി; എരിവിന് അനുസരിച്ച്
മഞ്ഞൾപ്പൊടി; 2 ടീ സ്പൂൺ
സവാള; ഒരെണ്ണം
കാപ്സിക്കം; ഒരെണ്ണം
വെളുത്തുള്ളി; അഞ്ച് അല്ലി
ALSO READ; ചോറിനൊപ്പം ഹെൽത്തി മുരിങ്ങയില കറി
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ അടുപ്പിൽ വെച്ച ശേഷം അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, വറ്റൽമുളക് എന്നിവ ചതച്ചത് ചേർക്കുക. ശേഷം സവാള, കാപ്സിക്കം, വെളുത്തുള്ളി എന്നിവ അരിഞ്ഞുവെച്ചത് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.ഇനി പുഴുങ്ങിയെടുത്ത മുട്ട മുറിച്ച് ഇതിലേക്ക് ചേർക്കാം. മുട്ട ചേർത്ത് നന്നായി ഇളക്കിയ ശേഷം അടുപ്പിൽ നിന്നും ഇത് മാറ്റാവുന്നതാണ്.
ഇനി പാനിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക.ഈ മുട്ട വെന്തുവരുമ്പോൾ മുട്ടയ്ക്ക് മുകളിലേക്ക് ചപ്പാത്തി വെച്ച് വേവിച്ചെടുക്കണം.ശേഷം
ഇതിന്റെ ഉള്ളിലേക്ക് പുഴുങ്ങിയ മുട്ട ചേർത്തിട്ടുള്ള മിക്സ് ചേർക്കുക. ഇനിയിത് റോൾ ആക്കിയെടുക്കാം.
ഇതോടെ സ്വാദിഷ്ടമായ എഗ് റോൾ റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയം വേണ്ട. കുട്ടികൾക്ക് സ്‌കൂൾ സ്നാക്കായും വൈകിട്ട് പലഹാരമായുമൊക്കെ ഇത് തയ്യാറാക്കാവുന്നതാണ്. ടൊമാറ്റോ, ചില്ലി സോസ് ചേർത്ത് എഗ് റോൾ കഴിക്കുന്നത് സ്വാദ് ഇരട്ടിയാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here