ഒന്നും രണ്ടുമല്ല വില 21 ,000 രൂപ; ഇതാണ് മക്കളെ നമ്മൾ പറയാറുള്ള സ്വർണ മുട്ട

egg

ഒരു മുട്ടയ്ക്കെന്താ വില? എട്ട് രൂപയല്ലേ…പോട്ടെ മാക്സിമം ഒരു പത്ത് രൂപ അല്ലെ! എന്നാൽ നിങ്ങൾ ഇരുപത്തിനായിരത്തിലധികം രൂപ വരുന്ന മുട്ട കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം.യുകെയിലാണ് ഈ മുട്ട ഉള്ളത്. സാധാരണ മുട്ടയുടെ നിന്ന് വ്യത്യസ്തമായി ഉരുണ്ട് വട്ടത്തിലായിരുന്നു ഈ മുട്ടയുടെ ആകൃതി എന്നതാണ് ഈ മുട്ടയുടെ ഡിമാൻഡ് വർധിക്കാൻ കാരണമായത്.

സ്‌കോട്ട്‌ലന്‍ഡിലെ യുവതിക്കാണ് സൂപ്പർമാർക്കറ്റിൽ നിന്നും ഈ അത്യപൂർവ മുട്ട ലഭിച്ചത്. പിന്നീട് ഒരു കൌതുകത്തിൻ്റെ പുറത്ത് ഇവർ ലേലങ്ങള്‍ നടത്തുന്ന സ്ഥാപനത്തെ ബന്ധപ്പെടുകയും മുട്ടയുടെ സവിശേഷതയെപ്പറ്റി അവരെസ അറിയിക്കുകയുമായിരുന്നു. ഇതിനിടെ ലാംബോണ്‍ സ്വദേശിയായ എഡ് പൗനല്‍ എന്നയാൾ മദ്യപിച്ചെത്തി അതിൻ്റെ ഹാങോവറിൽ 16000 രൂപയ്ക്ക് ഈ മുട്ട വാങ്ങി. പിന്നീട് മദ്യത്തിന്റെ കെട്ടിറങ്ങി കഴിഞ്ഞതോടെ ഇയാൾ മറ്റൊരു ലേലത്തിന് മുട്ട എത്തിച്ചതോടെയാണ് മുട്ടയ്ക്ക് പൊന്നും വില ലഭിച്ചത്.

ALSO READ; ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ

ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് ഇയാൾ മുട്ട കൈമാറി.പിന്നീട് ചാരിറ്റി ലുവെന്റസ് ഫൗണ്ടേഷന് ഡിസംബര്‍ 11ന് ഈ മുട്ട 21, 000 രൂപയ്ക്ക് ലേലത്തില്‍ വിറ്റഴിക്കപ്പെടുകയായിരുന്നു.

അതേസമയം മുട്ടയുടെ ആകൃതികൊണ്ടും വിലകൊണ്ടും മാത്രമല്ല ഈ സംഭവം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.ഓക്‌സ്‌ഫോർഡ്‌ഷെയറിൽ ഉടനീളമുള്ള ചെറുപ്പക്കാർക്ക് ലൈഫ് കോച്ചിംഗ്, മെൻ്ററിംഗ്, മാനസികാരോഗ്യ സഹായം എന്നിവ നൽകാനായി മുട്ട വിറ്റ പണം ഉപയോഗിക്കുന്നതെന്നാണ് ഇതിൻ്റെ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News