മുട്ട മാത്രം മതി; ഈ കറിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊന്നും വേണ്ട !

egg curry

ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് മുട്ട ഉപയോഗിച്ച് ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കിയാലോ ? കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്പെഷ്യല്‍ കറി വെറും രണ്ട് മിനുട്ട്കൊണ്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

1 ടേബിള്‍ സ്പൂണ്‍ എണ്ണ

2 സവാള നീളത്തില്‍ അരിഞ്ഞത്

8-10 തക്കാളി

2 ടീസ്പൂണ്‍ ജീരകം

1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി

5 മുട്ട

5-6 പച്ചമുളക്

2 ടീസ്പൂണ്‍ മല്ലിയില

ഉപ്പ് ആവശ്യത്തിന്

Also Read : അരിയും ഗോതമ്പും വേണ്ട ! വെറും 2 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ അപ്പം റെഡി

തയ്യാറാക്കുന്ന രീതി

കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക.

അതിനു ശേഷം അതിലേക്ക് തക്കാളി തൊലി കളഞ്ഞ് ചേര്‍ക്കുക.

ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വേവിക്കുക.

വെന്തു കഴിഞ്ഞ കറിയിലേക്ക് മേലെയായി മുട്ട പൊട്ടിച്ചൊഴിക്കുക.

അതിനു മേലെയായി പച്ചമുളകും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.

Also Read : വെറും 5 മിനുട്ട് മാത്രം മതി, ഈ ഒരു കറിയുണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News