ലക്ഷങ്ങൾ വിലയുള്ള മുട്ട; ഈ വിലയ്ക്ക് പിന്നിലുള്ള കാരണം ഇതാണ്

അസാധാരണമായ പലകാര്യങ്ങളും വളരെ വേ​ഗം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോഴിതാ ആകൃതിയിൽ വ്യത്യസ്തമായ ഒരു മുട്ടയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്.സാധാരണ നമ്മൾ കാണുന്ന മുട്ടയുടെ ആകൃതിയല്ല ഈ മുട്ടയ്ക്കുള്ളത്. ഓവൽ ആകൃതിക്ക് പകരം പൂർണവൃത്താകൃതിയിലാണ് ഈ മുട്ടയുള്ളത്.ഇത്തരത്തിൽ ഒരു മുട്ട ലഭിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

Also read: 80 ലക്ഷം തട്ടിച്ചതിനല്ല മാനേജരെ പറഞ്ഞു വിട്ടത്, രശ്മിക മന്ദാന പറയുന്നു

ഓസ്ട്രേലിയയിലെ മെൽബൺ സ്വദേശിയായ ജാക്വിലിൻ ഫെൽഗേറ്റ് എന്ന ജേർണലിസ്റ്റിനാണ് പൂർണ വൃത്താകൃതിയിലുള്ള മുട്ട ലഭിച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തിലുള്ള മുട്ട ഉണ്ടാകാറുള്ളു.തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ജാക്വിലിൻ മുട്ടയുടെ വീ‍‍ഡിയോ പങ്കുവെച്ചിരിക്കുന്നത്.

വാങ്ങിയ മുട്ടകളുടെ കൂട്ടത്തിൽ നിന്ന് കിട്ടിയ വൃത്തത്തിലുള്ള മുട്ടയാണിത്.കണ്ടയുടൻ ഇതിനെപ്പറ്റി ​ഗൂ​ഗിളിൽ തിരഞ്ഞു.അതോടെ, ബില്യണിൽ ഒരു മുട്ട മാത്രമേ ഇത്തരത്തിൽ വൃത്താകൃതിയിൽ ഉണ്ടാകൂ എന്ന് മനസിലായി.ഇതേ ആകൃതിയിൽ അവസാനം കണ്ടെത്തിയ മുട്ട വിറ്റത് 1400 ഡോളറിനാണ് എന്ന കുറിപ്പോടെയാണ് ജാക്വിലിൻ മുട്ടയുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Also read: യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്ത അശ്ശീല വീഡിയോ എതിർ ഗ്രൂപ്പുകാർ പുറത്തുവിട്ടു

തന്റെ കൈവശമുള്ള മുട്ടയുടെ പ്രത്യേകത തിരിച്ചറിഞ്ഞതോടെ ജാക്വിലിൻ ഇതിന്റെ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു.വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.രസകരമായ ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News