ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

Egypt malaria-free

മലേറിയ വിമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട് മലേറിയയ്ക്ക്, ഫറോവമാരെ വരെ ബാധിച്ചിരുന്ന അസുഖം ഇനി ചരിത്രം മാത്രമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനം പ്രസ്താവനയിൽ പറഞ്ഞു.

മലേറിയ നിർമാർജനം ഒരു യാത്രയുടെ അവസാനമല്ല, പുതിയ ഒരു ഘട്ടത്തിൻ്റെ തുടക്കമാണെന്ന് മലേറിയ വിമുക്ത സർട്ടിഫിക്കേറ്റ് സ്വീകരിച്ചുകൊണ്ട് ഈജിപ്ത് ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ പറഞ്ഞു.

Also Read: സെലക്ട് ചെയ്യുന്ന വോട്ടർക്ക് പത്ത് ലക്ഷം ഡോളർ; ട്രംപിനെ അനുകൂലിക്കുന്നവർക്ക് മസ്കിൻ്റെ സമ്മാനം

കാലങ്ങളായി പടർന്നു പിടിച്ച രോ​ഗത്തെ നിയന്ത്രിച്ചതിൽ ഈജിപ്തിലെ ജനങ്ങളുടെയും സർക്കാരിൻ്റെയും പ്രയത്നഫലമായാണെന്ന് ലോകരാ​ഗ്യ സംഘടന പറഞ്ഞു. ഇതുവരെ ആ​ഗോളതലത്തിൽ 44 രാജ്യങ്ങളെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ‘ഇത്‌ നിങ്ങളുടെ മണ്ണല്ല, ഞങ്ങളുടെ മണ്ണ്‌ തിരികെ തരണം’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ്‌ രാജാവിനോട് ആക്രോശിച്ച് സെനറ്റർ

പ്രാദേശികമായി അനോഫിലിസ് കൊതുകുകൾ വഴി മലേറിയ പകരുന്നതിൻ്റെ ശൃംഖല രാജ്യമൊട്ടാകെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി തടസ്സപ്പെട്ടിട്ടുണ്ടെന്ന് ഒരു രാജ്യം തെളിയിക്കുമ്പോളാണ് മലേറിയ വിമുക്ത രാജ്യമായി ലോകാരോ​ഗ്യ സംഘടന ആ രാജ്യത്തെ പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News