വിദേശ പാസ്‌പോര്‍ട്ട് ഉടമകളായിട്ടുള്ളവരെ ഗാസ സ്ട്രിപ്പില്‍ നിന്നും ഈജ്പിറ്റിലേക്ക് കടക്കാന്‍ അനുവദിച്ച് ഈജിപ്ത് ഭരണകൂടം. ആദ്യ വിദേശ സംഘം രാഫാ ബോര്‍ഡറിലൂടെ ഈജിപ്തിലെത്തും.
ALSO READ: രഞ്ജുഷയ്ക്ക് പിന്നാലെ പ്രിയയും! വിയോഗം ആദ്യ കണ്‍മണിയെ കാണാതെ!
സാരമായി പരിക്കേറ്റ 81ഓളം പലസ്തീനികള്‍ക്ക് ഈജിപ്തിലെ ആശുപത്രികളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഈജിപ്തില്‍ നിന്നുള്ള ആംബുലന്‍സ് സംഘം അതിര്‍ത്തികളില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഈജിപ്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഈജിപ്ത് ഇന്റലിജന്‍സ് വിഭാഗവുമായി അടുത്ത ബന്ധമുള്ള മാധ്യമമാണ് തത്സമയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈജിപ്ത് അധികൃതരും പലസ്തീനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: ലോകം എനിക്ക് കേരളത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാം; കേരളീയം വേദിയിൽ കമൽ ഹാസൻ
ബുധനാഴ്ച മുതല്‍ നാനൂറോളം പേരെ ഈജിപ്തിലെക്ക് കടത്തിവിടുമെന്നാണ് വിവരം.ഹമാസ്, യുഎസ് ഉള്‍പ്പെടെയുള്ളവര്‍ പുതിയ കരാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here