ഇസ്രയേൽ-ഹമാസ് യുദ്ധം; രണ്ട് ദിവസത്തെ വെടിനി‍ർത്തൽ നി‍‍‍‍ർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ്

EL SISI

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച്  ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ് എൽ-സിസി. ഗാസയിൽ ബന്ദികളാക്കിയ നാല് പേരുടെ മോചനം സാധ്യമാക്കാനാണിത്.

അൾജീരിയൻ പ്രസിഡൻ്റ് അബ്ദുൽമദ്ജിദ് ടെബൗണിനൊപ്പം കെയ്‌റോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇസ്രായേൽ, യുഎസ്, ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ ഉൾപ്പെടുത്തി ദോഹയിൽ നടന്ന ചർച്ചകൾക്കുള്ള പദ്ധതികൾക്കിടയിലാണ് ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഈ നിർദേശം മുന്നോട്ട് വെച്ചത്.

ALSO READ; ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് ട്രാമി; നൂറിലേറെ മരണം

ഖത്തറിനും യുഎസിനുമൊപ്പം മധ്യസ്ഥത വഹിക്കുന്ന ഈജിപ്റ്റ് ഇതാദ്യമായാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെക്കുന്നത്.അതേസമയം ഈജിപ്റ്റിൻ്റെ ഈ നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ ഖത്തർ പ്രധാനമന്ത്രിയുമായും സിഐഎ ഡയറക്ടറുമായുമുള്ള കൂടിക്കാഴ്ചകൾക്കായി ഇസ്രയേൽ മൊസാദ് മേധാവി ഞായറാഴ്ച ദോഹയിലേക്ക് പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News