ഗൾഫ് നാടുകളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ചു

ഗള്‍ഫ്‌ നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാൾ ‍ ആഘോഷിക്കുന്നു. ഈദ്‌ ഗാഹുകളിലും പള്ളികളിലും നടന്ന ഈദ്‌ നമസ്കാരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. യു എ ഇ യിൽ  മൂന്നിടങ്ങളിലായി മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. ദുബൈ അൽ മനാർ സെന്ററിൽ നടന്ന ഈദ് നമസ്കാരത്തിനും പ്രാർത്ഥനകൾക്കും മോങ്ങം അബ്ദുൽ സലാം മൗലവി നേതൃത്വം നൽകി. ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിനുസമീപമുള്ള ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഹുസൈൻ കക്കാടും നേതൃത്വം നൽകി.

Also Read: ഒടുവില്‍ കേന്ദ്രവും കൈവിട്ടു ! മാപ്പ് പറച്ചില്‍ കൊണ്ട് പരിഹാരമായില്ല; പതഞ്ജലിക്കെതിര മോദി സര്‍ക്കാര്‍ സുപ്രീം കോടതയില്‍

ഷാർജയിൽ ക്രിക്കറ് സ്റ്റേഡിയത്തിനു സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. ഹുസ്സൈൻ സലഫി ഈദ് നമസ്കാരത്തിനും പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. വ്രത മാസത്തിന്റെ പുണ്യം ജീവിതത്തിൽ ഉടനീളം നില നിർത്തുമെന്ന ദൃഢ നിശ്ചയത്തിലാണ് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കു കൊണ്ടത്. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ചു സാഹോദര്യം പങ്കു വെച്ചു.

Also Read: മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News