മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

സംസ്ഥാനത്തെ ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞുനിന്നത് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം. നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നതെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി പറഞ്ഞു. ധ്രുവീകരണം നടത്തുന്നവരെ ഭരണത്തിൽ നിന്നകറ്റണമെന്നാണ് കൊച്ചിയിലും കോഴിക്കോടും ഉയർന്ന വികാരം.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ഒഴിവാക്കി ബിജെപി

നൂറുകണക്കിന് പേർ പങ്കെടുത്ത കേരളത്തിലെ ഈദ് ഗാഹുകളിൽ മത നേതാക്കളും വിശ്വാസികളും ഉയർത്തിയത് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച നിലപാടാണ് . രാജ്യത്ത് മുസ്ലീം വിരുദ്ധ അജണ്ടകളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയുടെ ആത്മാവ് തകർക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടന്ന ഈദ് ഗാഹിൽ പാളയം ഇമാം വി പി ഷുഹൈബ് മൗലവി വ്യക്തമാക്കി.

Also Read: ‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

ധ്രുവീകരണം ഉണ്ടാക്കുന്നവരെ ഭരണത്തിൽ നിന്ന് അകറ്റാൻ നിസംഗത പാലിക്കരുതെന്നായിരുന്നു കൊച്ചി ഇമാമിന്റെ പെരുന്നാൾ സന്ദേശം. മതസൗഹാർദ്ദം തകർക്കുന്ന കേരള സ്റ്റോറി ജനങ്ങൾ അംഗീകരിക്കില്ല. പ്രണയത്തിന്റെ പേരിൽ ജിഹാദില്ലെന്നും കോഴിക്കോട് നടന്ന പ്രാർത്ഥനാ ചടങ്ങിൽ ഹുസൈൻ മടവൂരും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here