മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

മാസപ്പിറവി കണ്ടു. കേരളത്തില്‍  ചെറിയ പെരുന്നാള്‍ നാളെ. പൊന്നാനിയിലാണ് ശവ്വാല്‍ പിറവി കണ്ടത്.

അതേസമയം, മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ മറ്റന്നാള്‍ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.

സൗദിയിലെ ഹുത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാള്‍. ഓമാനില്‍ നാളെയാണ് പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News