ഇന്ന് ചെറിയ പെരുന്നാള്‍, വിശ്വാസികള്‍ക്ക് ആഘോഷത്തിരക്കിന്‍റെ ദിവസം

വൃതശുദ്ധിയുടെ നിറവില്‍ വിശ്വാസിസമൂഹത്തിന് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.

അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയ വിശുദ്ധിയുമായാണ് ഓരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി.

ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരം. ബന്ധുവീടുകളിലെ സന്ദര്‍ശനം, സൗഹൃദങ്ങള്‍ പുതുക്കല്‍. ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷത്തിരക്കിന്‍റെ ദിവസമാണ്. മൈലാഞ്ചിമൊഞ്ചില്‍ വീടകങ്ങളിലും ആഘോഷം

സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന സാർവലൗകികമായ നന്മയെയാണ് ഈദുൽഫിത്തർ ഉയർത്തിപ്പിടിക്കുന്നത്. എല്ലാവരെയും ചേർത്തുനിർത്തുകയെന്നതാണ് പെരുന്നാൾ നൽകുന്ന സന്ദേശം. അവരവർ ആനന്ദിക്കുകയല്ല, എല്ലാവർക്കും സന്തോഷിക്കാൻ കഴിയാവുന്നത്‌ ചെയ്യുകയെന്നതാണ് ഈദുൽഫിത്തറിന്റെ വാക്യാർഥംതന്നെ. അർഹിക്കുന്നവർക്ക് സക്കാത്ത് നൽകുകയെന്ന അനുശാസനം കാരുണ്യത്തിൽ അധിഷ്ഠിതമായ പാരസ്പര്യത്തിന്റെ മുദ്രയാണ്. ബന്ധങ്ങളിൽ ഇഴയടുപ്പമുണ്ടാക്കലും സൗഹാർദം വളർത്തലും പെരുന്നാളിന്റെ മഹനീയമായ സന്ദേശമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News