ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഒരു മാസം നീണ്ട വ്രതത്തിനൊടുവില്‍ വിശ്വാസികള്‍ ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പുലര്‍ച്ചെ ഈദ് നമസ്‌കാരങ്ങള്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ മലയാളികളുടെ നേതൃത്വത്തില്‍ വിപുലമായ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു.

ദുബായ് അല്‍ മനാറില്‍ നടന്ന ഈദ് ഗാഹിനും പ്രാര്‍ത്ഥനകള്‍ക്കും മോങ്ങം അബ്ദുല്‍ സലാം മൗലവി നേതൃത്വം നല്‍കി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹിന് ഹുസ്സൈന്‍ സലഫി നേതൃത്വം നല്‍കി.

വ്രതത്തിലൂടെ നേടിയ പരിശുദ്ധി ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കണമെന്ന് പണ്ഡിതര്‍ ഈദ് സന്ദേശത്തിലൂടെ പറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും പുത്തന്‍ വസ്തങ്ങള്‍ അണിഞ്ഞു ഈദ് ഗാഹുകളിലെത്തി.

ഈദ് നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചു അവര്‍ സാഹോദര്യം പങ്കു വെച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്ന തിരക്കാണ് ഇനി. ഈദ് നമസ്‌കാരങ്ങളില്‍ പ്രവാസി മലയാളി വിശ്വാസി സമൂഹം പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ മലയാളികളുടെ വിപുലമായി ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News