സാഹോദര്യത്തിന്റെ വലിയ ആഘോഷാരാവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍; സ്പീക്കര്‍ എ എന്‍ ഷംസീര്‍

സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍ എന്നാശംസിക്കുന്നു. നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്‌നേഹ സാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.

പൊന്നാനിയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് 29 നോമ്പ് പൂര്‍ത്തിയാക്കി പെരുന്നാളിലേക്ക് കടന്നത്. പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളിലും പള്ളികളിലും, രാവിലെ നടുക്കുന്ന പ്രാര്‍ഥനയ്ക്ക് പ്രമുഖ ഇസ്ലാം മതപണ്ഡിതര്‍ നേതൃത്വം നല്‍കും.

Also Read: മുതിര്‍ന്ന പൗരന്മാരെ പിഴിഞ്ഞ് റെയില്‍വേ, വരുമാനം കോടികള്‍! മോദി ഗ്യാരന്റി ഫേക്ക് ഗ്യാരന്റി!

ആത്മ നിയന്ത്രണത്താല്‍ മനസ്് ശുദ്ധീകരിക്കുന്ന ദിനങ്ങളാണ് വിശ്വാസികള്‍ക്ക് റംസാനിലെ 30 ദിനങ്ങള്‍. വ്രതാനുഷ്ഠാനത്തിലൂടെ ആത്മാവിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ആരോഗ്യമുള്ള ഹൃദയത്തോടെ ചെറിയപെരുന്നാള്‍ ദിനത്തില്‍ ലോകത്തെ മുഴുവന്‍ ഇസ്ലാമത വിശ്വാസികളും തന്റെ സൃഷ്ടാവിനോട് പെരുമയേറിയ നാളില്‍ ഒരുമിച്ച് നന്ദി പറയും.

ശവ്വാലിന്റെ പൊന്നമ്പിളി മാനത്തുദിക്കുമ്പോള്‍ പെരുന്നാളിന്റെ ആഘോഷം തുടങ്ങും. തക്ബീര്‍ ധ്വനിയോടെ ആശംസ നല്‍കലും പുത്തന്‍ വസ്ത്രങ്ങളണിഞ്ഞുള്ള കുടുംബ സന്ദര്‍ശനം വരെയും നീളും ആഘോഷം. അതുല്യ സ്‌നേഹവും അതീവ രുചിയുള്ള ഭക്ഷണവും പരസ്പരം പങ്കുവെക്കും.

അപരനോടുള്ള കരുണയും സഹാനുഭൂതിയുമാണ് ഓരോ റംസാനും വിശ്വാസിയോട് പങ്ക് വെക്കുന്നത്. ഒരു മാസത്തെ വ്രതത്തിലൂടെ നേടിയ ആത്മ ചൈതന്യം ചോര്‍ന്നു പോകാതെ ജീവിതത്തിലുട നീളംപകര്‍ത്താന്‍ ശ്രദ്ധിക്കണമെന്നാണ് ഓരോ ചെറിയ പെരുന്നാളും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News