ബോംബ് ഭീഷണി; ഈഫൽ ടവ‍റില്‍ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവ‍റില്‍ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്നിടമാണ് ഈഫൽ ടവർ. ഭീഷണിയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാ​ഗമായി വിനോദ സഞ്ചാരികളെ ഈഫൽ ടവറിൻ്റെ മൂന്ന് നിലകളിൽ നിന്നും ഒഴിപ്പിച്ചു. ഭീഷണിയെ തുടർന്ന് ഈഫൽ ടവറിൽ വിശദമായ പരിശോധന നടത്തുകയാണ്.

ബോംബ് വിദ​ഗ്ധരും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇത്തരം സാഹചര്യത്തിൽ സന്ദർശകരെ ഒഴിപ്പിക്കുന്നത് സാധാരണ നടപടി ക്രമമാണെന്നും, എന്നാല്‍ അപൂർവ്വമാട്ടാണ് ഇത്തരം സംഭവം എന്നും പൊലീസ് പറഞ്ഞു.

also read:പുതുപ്പള്ളിയും കണ്ണൂരും; വികസനം താരതമ്യം ചെയ്ത് വെല്ലുവിളിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി എം ബി രാജേഷ് ; കണ്ണൂരിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി

ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈഫൽ ടവർ കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്. 19-ാം നൂറ്റാണ്ടിൽ പ്രശസ്ത വാസ്തുശില്പിയായ ഗുസ്താവ ഈഫലാണ് ടവർ നിർമിച്ചത്. ഇരുമ്പ് ലാറ്റിസ് കൊണ്ടാണ് ടവർ നിർമിച്ചിരിക്കുന്നത്.

also read:’30 ലക്ഷം തിരികെ നൽകും, സമയത്തിന് സെറ്റിൽ എത്തും’, ശ്രീനാഥ്‌ ഭാസി രേഖാമൂലം ഉറപ്പ് നൽകിയാതായി നിർമ്മാതാക്കളുടെ സംഘടന

പുതിയ കമ്യൂണിക്കേഷന്‍ ആന്‍റിന സ്ഥാപിച്ചതോടെ ഈഫല്‍ ടവറിന്‍റെ ഉയരം ആറ് മീറ്റര്‍ കൂടിയിരുന്നു. ഇതോടെ ഫ്രാന്‍സിന്‍റെ അഭിമാന ചിഹ്നത്തിന്‍റെ ഉയരം 1,063 അടിയായി മാറി. 1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. സ്ഥാപിച്ച അന്നുമുതല്‍ റേഡിയോ പ്രക്ഷേപണത്തിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനായി കാലകാലമായി ഇവിടുത്തെ ആന്‍റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News