ഈഫൽ ടവർ താൽക്കാലികമായി അടച്ചു

ഈഫൽ ടവർ താൽക്കാലികമായി അടച്ചു.കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാണെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതുമായുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചു.

ALSO READ: ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ​ഗവണമന്റുമായുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് അറിയിച്ചു.ടവറിന്റെ സ്രഷ്ടാവായ ​ഗുസ്തേവ് ഈഫൽ മരിച്ച് 100 വർഷം തികയുന്ന ദിനത്തിലാണ് ചരിത്രസ്മാരകം അടയ്ക്കേണ്ടി വന്നത്. ഗുസ്തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നും തൊഴിലാളികൾ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ.

ALSO READ: ശബരിമല നടയടച്ചു; മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് തുറക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News