‘ബിഹാറിൽ വീണ്ടും പാലം തകർന്നു’, ഒരു ദിവസം രണ്ടു പാലം തകരുന്നത് ആദ്യം; 15 ദിവസത്തിനിടെ വീണ പാലങ്ങളുടെ എണ്ണം എട്ട്

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഇതോടെ ഒരു ദിവസം രണ്ടു പാലങ്ങളുടെ തകർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീണ പാലങ്ങളുടെ എണ്ണം എട്ട് ആയി. ഗണ്ഡകി നദിയിലെ പാലങ്ങളാണ് തകര്‍ന്നുവീണത്. ഇന്ന് നദി വൃത്തിയാക്കിയിരുന്നുവെന്നും ഇതിനുശേഷം വെള്ളം ശക്തമായി ഒഴുകിവന്നതോടെയാണ് പാലം തകര്‍ന്നതെന്നും നാട്ടുകാര്‍ പറ‍ഞ്ഞു.

ALSO READ: ‘മലയാളിഡാ’, 2024 ൽ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളിൽ മലയാളത്തിന്റെ അഞ്ചെണ്ണം; ലോകമറിഞ്ഞു തുടങ്ങി നമ്മളെ

പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു.

ALSO READ: ‘പ്രണയം പകയായി’, കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു’; കാലിന് പരിക്കേറ്റ യുവതി ചികിത്സയിൽ

വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration