പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് ക്ഷണം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണം ഇന്ന് വരും. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വില്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും.

1. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ
2. ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, ഓര്‍ത്തഡോക്‌സ് സഭ
3. ജോസഫ് മാര്‍ ഗ്രീഗോറിയോസ്, യാക്കോബായ സഭ
4. മാര്‍ മാത്യു മൂലക്കാട്ട്, ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം
5. മാര്‍ ഔജിന്‍ കുര്യാക്കോസ്, കല്‍ദായ സുറിയാനി സഭ
6. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്, സീറോ മലങ്കര സഭ
7. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, ലത്തീന്‍ സഭ
8. കുര്യാക്കോസ് മാര്‍ സേവേറിയൂസ്, ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം എന്നിവര്‍ക്കാണ് ക്ഷണം
ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News