ബിഹാറിൽ വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം, 28പേര്‍ ആശുപത്രിയില്‍

വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ബിഹാറിലെ പാറ്റ്നയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2016-ല്‍ മദ്യം നിരോധിച്ച ശേഷം ബീഹാറില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ആദ്യ വ്യാജമദ്യ ദുരന്തമാണ് ഇപ്പോഴത്തെ സംഭവം. ബീഹാറില്‍ നേരത്തെ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ ബിഹാറിലെ സരണ്‍ ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 40 പേര്‍ മരിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News