‘തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ബസ്സിന് തീപിടിച്ചു’, ഹരിയാനയിൽ 8 പേർക്ക് ദാരുണാന്ത്യം, സംഭവം പുലർച്ചെ ഒരു മണിയോടെ

ഹരിയാനയിൽ ബസിന് തീപിടിച്ച് 8 പേർക്ക് ദാരുണാന്ത്യം. മധുര, വൃന്ദാവൻ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞു മടങ്ങവേയാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കം 60 പേർ അടങ്ങിയ ബസിനാണ് തീപിടിച്ചത്. പഞ്ചാബ് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.

ALSO READ: ‘ഒരു ഘട്ടത്തില്‍ അച്ഛന്‍ പറഞ്ഞു, തീരെ പറ്റാണ്ടായി നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു’, കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് രാജേഷ് മാധവൻ

ശനിയാഴ്ച രാവിലെ 1:30 യോടെയാണ് അപകടം നടന്നതെന്ന് സംഭവ സമയത്ത് ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസിന് പിറകിൽ നിന്ന് പുകയുടെ മണം വരികയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നുവെന്ന് അനുഭവസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

യാത്രക്കിടെ ബസിന് പിറകിൽ നിന്ന് പുക ഉയരുന്നതായി ഒരു ബൈക്ക് യാത്രികൻ പറഞ്ഞതായും. ഇത് അവഗണിച്ചും യാത്ര തുടരുകയായിരുന്നുവെന്നും ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News