ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ ട്രക്കും സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ചിറ്റൂര്‍- ബംഗളൂരു ദേശീയപാതയിലായിരുന്നു അപകടം.

തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനല്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Also Read : മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അച്ഛന് ദാരുണാന്ത്യം

തിരുപ്പതി തിരുമല ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ബംഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാര്‍ മുഴുവന്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ബെംഗളൂരുവില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി  മരിച്ചവരുടെ കുടുംബത്തെ അനുശോചനം രേഖപ്പെടുത്തുകയും പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ചിറ്റൂര്‍ കളക്ടര്‍ സുമിത് കുമാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പലമനേര്‍, ബങ്കാരുപാലം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും പൊലീസും സംഭവസ്ഥലത്തെത്തി പരിക്കേറ്റ യാത്രക്കാരെ പലമനേരിലെ സര്‍ക്കാര്‍ ഏരിയാ ആശുപത്രിയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രികളിലേക്കും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News