പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

PAKISTAN BLAST

പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലുണ്ടായ ആക്രമണത്തിൽ ആറ് നിയമപാലകരടക്കമാണ് കൊല്ലപ്പെട്ടത്. പൊലീസ് പിക്കറ്റ് ലക്ഷ്യമാക്കിയിരുന്നു ആക്രമണം.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

മിർ അലി തെസിലിലെ അസ്ലം ചെക്ക് പോസ്റ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ALSO READ; തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സംഭവത്തെ തുടർന്ന് സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ ഗവർണർ ഫൈസൽ കരിം ആക്രമണത്തെ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News