ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം; 30 പേര്‍ക്ക് പരുക്കേറ്റു

ഊട്ടി കൂനൂര്‍ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുമായി വന്ന ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ആകെ 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

Also Read :ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്. നിതിന്‍ (15), ബേബികല (42), മുരുകേശന്‍ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read: മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചന; ഒരാള്‍ അറസ്റ്റില്‍

ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസ് കൂനൂര്‍ മേട്ടുപ്പാളയം റോഡില്‍ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് അപകടത്തില്‍പ്പെട്ടത്. ബസ് സംരക്ഷണഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു.

കയര്‍ ഉപയോഗിച്ച് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസിനടിയില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News