2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല

റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാകുന്നു. റിസർവ് ബാങ്ക് തന്നെയാണ് ജനുവരി 31 വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്.

Also read:തൊഴിലാളി എന്ന വാക്കുച്ചരിക്കാൻ പോലും കേന്ദ്ര ധനമന്ത്രി മടിക്കുന്നത് എന്തിനാണ്? മന്ത്രി വി ശിവൻകുട്ടി

അതേസമയം, പിൻവലിക്കലിന് പിന്നാലെ 97.50 ശതമാനം​ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത് 500,1000 രൂപ​യുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്.

Also read:ശരീരത്തിനകത്തെത്തിയാൽ മരണം വരെ സംഭവിച്ചേക്കാം, ജപ്പാനിലെ ഇഷ്ടവിഭവമാണ് ഈ ഫിഷ്

ഒക്ടോബർ എട്ടുവരെ ​നോട്ടുകൾ ബാങ്കുകൾ വഴി മാറിയെടുക്കാൻ റിസർവ് അവസരം നൽകിയിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയു. 2000 രൂപ നോട്ടിന്റെ അച്ചടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍ത്തിവെച്ചിരുന്നു. വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News