ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കുളത്തിലേക്ക് കാർ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ശനിയാഴ്ച രാത്രിയാണ് ബുദ്ധബഗീച്ച റോഡില്‍ അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

Also Read; ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം

ശനിയാഴ്ച രാത്രി ആറുപേരുടെ മൃതദേഹങ്ങളും ഞായറാഴ്ച രാവിലെ രണ്ടുപേരുടെ മൃതദേഹങ്ങളും പുറത്തെടുത്തു. സഞ്ജയ് മുണ്ട (35), ഭാര്യ ചന്ദ്രവതി (35), മകള്‍ കീര്‍ത്തി (8), ഇവരുടെ അയല്‍വാസികളായ മംഗള്‍ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബലേശ്വര്‍ (18), ഉദയ്‌നാഥ് (20), ഡ്രൈവറായ മുകേഷ് ദാസ് (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Also Read; കന്നഡ സംവിധായകന്റെ മൃതദേഹം അപ്പാർട്മെന്റിൽ അഴുകിയ നിലയിൽ; കടക്കെണിയിൽ ജീവനൊടുക്കിയെന്ന് നിഗമനം

ബല്‍റാംപുരിലെ ലരിമയില്‍നിന്ന് സമീപജില്ലയായ സൂരജ്പുരിലേക്കുള്ള യാത്രയിലായിരുന്നു സംഘമെന്നും അതിനിടെയാണ് അപകടം ഉണ്ടായതെന്നും ബല്‍റാംപുര്‍ എസ്പി വൈഭവ് ബങ്കാര്‍ പറഞ്ഞു. വളവുണ്ടെന്ന് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണംതെറ്റി സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News