കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത മഹാരാഷ്ട്ര ഭൂഷൺ പുരസ്കാര വിതരണ ചടങ്ങിനെത്തിയ 8 പേർ സൂര്യാതാപമേറ്റ് മരിച്ചു. നവി മുംബൈയിലെ ഘാർഖറിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സൂര്യാതപമേറ്റ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ എട്ടു പേർ മരിക്കുകയായിരുന്നു.
അപ്പാസാഹെബ് ധർമാധികാരി എന്നറിയപ്പെടുന്ന ആക്ടിവിസ്റ്റ് ദത്താത്രേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. സൂര്യാതപമേറ്റ24 പേർ ചികിത്സയിലാണ്.
മരണപ്പട്ടവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയിലുള്ളവരുടെ ചികിത്സച്ചെലവുകളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഖാർഘറിലെ തുറന്ന ഗ്രൗണ്ടിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടന്ന ചടങ്ങിലേക്ക് അപ്പാസാഹെബ് ധർമാധികാരിയുടെ പതിനായിരക്കണക്കിന് അനുയായികളാണ് പങ്കെടുത്തത്. 42 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിർജലീകരണത്തെ തുടർന്ന് പലരും ഛർദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്യുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here