ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടു പേരെ പിടികൂടി

arrest

ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേരെ പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണവുമായി പുറത്തുകടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ചവരെ പിടികൂടുന്ന ദൃശ്യങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു.

ALSO READ: പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ബസ് തട്ടികൊണ്ട് പോയ ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കണ്ടെടുത്തു.  സ്വർണത്തിന് പുറമേ പ്രതികളിൽ നിന്നും പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടികൂടി.

പ്രതികളെ  കൂടുതൽ നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുറ്റകൃത്യത്തിൽ പങ്കാളികളായ വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

ALSO READ: കങ്കുവയുടെ ആദ്യഗാനം പുറത്തുവിടുന്ന തീയതി പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News