സ്‌കൂളില്‍ വെടിവയ്പ്പ്; എട്ട് കുട്ടികളടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം; 14കാരന്‍ അറസ്റ്റില്‍

സെര്‍ബിയയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ആറ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. അച്ഛന്റെ തോക്കുമായാണ് പ്രതി സ്‌കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശമോ കാരണമോ വ്യക്തമായിട്ടില്ല.

ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവർ ചികിത്സയിലാണെന്നും വെടിവെപ്പിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News