നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ യാത്ര ഇതോടെ കൂടുതല്‍ ദുരിതത്തിലാകും. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.
READ ALSO:കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നത് 20 പേർ
ശനിയാഴ്ച മംഗലാപുരംതിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളംഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍ എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍ എറണാകുളം എക്സ്പ്രസ് (06449), എറണാകുളം കോട്ടയം (06453), കോട്ടയം എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
READ ALSO:ശിശുദിനത്തിൽ പോക്സോ കേസിൽ 58 കാരനായ പ്രതിക്ക് 41 വർഷത്തെ കഠിന തടവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here