കണ്ണീരോടെ മടക്കം… പുത്തുമലയിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങളുടെ സംസ്കാരം പുത്തുമലയിൽ നടന്നു. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് രാത്രി പത്തു മണിയോടെയായിരുന്നു സംസ്കാരം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്.

ALSO READ: ‘കുഞ്ഞുങ്ങളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കാതിരിക്കുക, വയനാടിനൊപ്പം നില്‍ക്കാം’: മന്ത്രി കെ രാജൻ

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്. ചൂരൽ മല സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

ALSO READ: വയനാടിനൊപ്പം; ദുരിതബാധിതര്‍ക്ക് താങ്ങായി കുടുംബശ്രീ, ശുചീകരണത്തിന് ഹരിത കര്‍മ്മസേന

മന്ത്രിമാരായ ഒ.ആർ കേളു, കെ. രാജൻ, എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, ടി സിദ്ധീഖ് എം.എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News