ഞെട്ടിയുണര്‍ന്നപ്പോള്‍ കഴുത്തറ്റം വെള്ളം, എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് മൊയ്തു ചെളിയില്‍ നിന്നത് മണിക്കൂറുകളോളം; ഒടുവില്‍ തിരികെ ജീവിതത്തിലേക്ക്

വയനാട്ടിലെ ദുരന്തമുഖത്തെ നേരിട്ട് എട്ടുമാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചെടുത്ത മൊയ്തുവിന്റെ മനസില്‍ഡ നിന്നും ഇപ്പോഴും ആ ഭീതിയും ഭയവും മാറിയിട്ടില്ല. രാത്രി രണ്ട് മണിയോടെ ഉണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ മൊയ്തുവിന്റെ വീട് മുഴുവന്‍ വെള്ളത്തിനിടയിലായി.

തുടര്‍ന്ന് അടുത്തമുറിയിലേക്ക് വെള്ളത്തിലൂടെ നീന്തിയെത്തി എട്ട് മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തിയെടുത്തെന്നും മൊയ്തു മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഒരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കഴുത്തറ്റം വെള്ളമാണ്.

Also Read ; “3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ രാത്രി പെയ്താല്‍ ദുരന്തമുണ്ടാകും, അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ല ഇത്; ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം”: അഡ്വ. ഹരീഷ് വാസുദേവന്‍

അപ്പോള്‍ മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വീടു മുഴുവന്‍ വെള്ളത്തിലായി.

പെട്ടെന്ന് റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയര്‍ന്നു. എങ്ങനെയോ അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെട്ടു. ഭാര്യ ഖദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ഇല്ലായിരുന്നു,’ മൊയ്തു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News